Skip to main content

ചാത്തന്നൂരിലെ 69 സ്‌കൂളുകള്‍ ഹൈടെക് പദവിയില്‍

ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കിയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക്  ഡിജിറ്റല്‍ സംവിധാനങ്ങളൊരുക്കിയും ചാത്തന്നൂര്‍  നിയോജകമണ്ഡലത്തിലെ 69  സ്‌കൂളുകളുകള്‍ ഹൈടെക് പദവിയില്‍.
ചാത്തന്നൂര്‍  വൊക്കേഷണല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ മണ്ഡലതല പൂര്‍ത്തീകരണ പ്രഖ്യാപനം  നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
കിഫ്ബി ധനസഹായത്തോടെ 4.6 കോടി ചെലവില്‍ കെട്ടിട നിര്‍മാണത്തോടൊപ്പം  ലാപ്‌ടോപ്, പ്രൊജക്ടര്‍, പ്രിന്റര്‍, ക്യാമറ, ടെലിവിഷന്‍, വെബ് ക്യാം, യു എസ് ബി സ്പീക്കര്‍ എന്നിവ ഉള്‍പ്പെടുന്ന ഹൈടെക് ലാബ് സംവിധാനങ്ങളുമാണ്  സ്‌കൂളുകളില്‍ സജീകരിച്ചത്.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ എസ് ജയലക്ഷ്മി, പഞ്ചായത്തംഗം എ സുരേഷ്, എ ഇ ഒ ഷൈനി ശിഹാബ്, ജി എച്ച് എസ് എസ് പ്രധാനധ്യാപിക കമലമ്മ അമ്മ, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ രാഖി, പി ടി ഐ പ്രസിഡന്റ് എന്‍ സതീശന്‍, എസ് എം സി ചെയര്‍മാന്‍ കെ സേതുമാധവന്‍, വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍, ബി പി ഒ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2745/2020)

 

date