Skip to main content

ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ക്യാമ്പ്  നവംബര്‍ 13 നും 14 നും

കൊച്ചി: സ്പാര്‍ക്കില്‍ (സര്‍വീസ് & പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റെപ്പോസിറ്ററി ഫോര്‍ കേരള) ഡിഡിഒ-മാരുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്‍പ്പെടുത്തുന്നതിനായി കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ നവംബര്‍ 13,14 തീയതികളില്‍ സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ക്യാമ്പ് നടത്തും.

എറണാകുളം സബ് ട്രഷറിയുടെയും അഡീഷനല്‍ സബ് ട്രഷറിയുടെയും കീഴിലുള്ള എല്ലാ ഡിഡിഒമാരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ രജിസ്‌ട്രേഷന്‍ ഫോം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൊണ്ടുവരണം.

ഫോട്ടോഗ്രാഫും കൊണ്ടുവരണം. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ രജിസ്‌ട്രേഷന്‍ ഫോം സ്പാര്‍ക്ക് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. ഫോണ്‍ 2352976. 
 

date