1845 ലെ എലിമെന്റെറി സ്‌കൂളിന് 175 മത് വാര്‍ഷികം
1845 ലെ എലിമെന്റെറി സ്‌കൂളിന് 175 മത് വാര്‍ഷികം
കൊച്ചി: കൊച്ചി രാജ്യത്ത് ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് തുടക്കമിട്ട എലമെന്റെറി സ്‌കൂളിന്റെ 175 മത് വാര്‍ഷികം വിപുലമായ തോതില്‍ ആഘോഷിക്കാന്‍ എറണാകുളം മഹാരാജാസ് കോളേജും, എസ്. ആര്‍. വി സ്‌കൂളും, എറണാകുളം പബ്ലിക് ലൈബ്രറിയും സംയുക്തമായി തയ്യാറെടുക്കുന്നു. 1845 ല്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ കൊച്ചി രാജാവും ദിവാന്‍ ശങ്കരവാര്യരും എലിമെന്ററി സ്‌കൂള്‍ ആയി തുടങ്ങിയ വിദ്യാലയമാണ് പിന്നീട് കൊച്ചി രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരിക പരിവര്‍ത്തനത്തിന്റെ കേന്ദ്രസ്ഥാനമായി മാറിയത്. എലിമെന്ററി സ്‌കൂള്‍ 1868 ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1875 ല്‍ കോളേജായി. എസ്. ആര്‍. വി. സ്‌കൂളും മഹാരാജാസ് കോളേജും കൊച്ചിയുടെ സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സജീവമായി ഇന്നും പ്രവര്‍ത്തിക്കുന്നു. 1845 ലെ എലിമെന്ററി സ്‌കൂളിന്റെ 175 മത് വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികള്‍ നടപ്പിലാക്കാന്‍ വിപുലമായ സംഘാടക സമിതിക്ക് എസ്. ആര്‍. വി. സ്‌കൂളും, മഹാരാജാസ് കോളേജും, എറണാകുളം പബ്ലിക് ലൈബ്രറിയും സംയുക്തമായി രൂപം നല്‍കി. പ്രൊഫ. എം. കെ. സാനു, ഡോ. എം. ലീലാവതി, മന്ത്രി തോമസ് ഐസക്, ഹൈബി ഈഡന്‍ എം. പി, റ്റി. ജെ. വിനോദ് എം. എല്‍. എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഡോ. കെ. കസ്തൂരിരംഗന്‍, ജസ്റ്റീസ് പി. എസ്. ഗോപിനാഥന്‍, പ്രൊഫ. എം. കെ. പ്രസാദ് എന്നിവരാണ് സംഘാടക സമിതിയുടെ രക്ഷാധികാരികള്‍. മഹാരാജാസ് കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി. കെ. രവീന്ദ്രനാണ് സംഘാടകസമിതി ചെയര്‍മാന്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ് ആണ് സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍. ഡോ. ജയമോള്‍ കെ. വി. ( മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ), രാധിക (എസ്. ആര്‍. വി സ്‌കൂള്‍ എച്ച്. എം.) ഡോ. കെ. ആര്‍. വിശ്വംഭരന്‍, (മഹാരാജാസ് കോളേജ് ഒ. എസ്. എ. പ്രസിഡണ്ട്), ഡോ. ഷാജില ബീവി എസ് ( മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍) എന്നിവരാണ് സംഘാടക സമിതിയുടെ വൈസ് ചെയര്‍മാന്‍മാര്‍. എസ്. രമേശന്‍, ഡോ. എം. എസ്. മുരളി( മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍) ഡോ. സമ്പാവതി ( എസ് ആര്‍. വി. സ്‌കൂള്‍ ഒ. എസ്. എ. പ്രസിഡണ്ട്) എന്നിവരാണ് സംഘാടകസമിതിയുടെ കണ്‍വീനര്‍മാര്‍. കോളേജ് വികസന സമിതി മെമ്പര്‍ ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ ആണ് പ്രോഗ്രാം കോഡിനേറ്റര്‍.
സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടുകൂടി ആണ് വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി എസ്. ആര്‍. വി. സ്‌കൂളിന്റെയും മഹാരാജാസ് കോളേജിന്റെയും ചരിത്രവും പൈതൃകവും വ്യക്തമാക്കുന്ന നിരവധി പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്.
- Log in to post comments