Skip to main content

പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പ്

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീമില്‍ പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2020-2021 അധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പ്രവേശനം നേടിയവരും നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡെങ്കിലും ഉളള വിദ്യാര്‍ഥികള്‍ യോഗ്യരാണ്. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. രക്ഷകര്‍ത്താക്കളുടെ വരുമാനം 1,00,000 രൂപയില്‍ കവിയരുത്.
ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡ് (സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയത്, നിലവില്‍ പഠനം നടത്തുന്ന സ്ഥാപന മേധാവിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്) എന്നിവ സഹിതം അപേക്ഷ ഒക്‌ടോബര്‍ 30 നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളില്‍  നല്‍കണം.
(പി.ആര്‍.കെ നമ്പര്‍ 2763/2020)

 

date