യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം
യുവജനക്ഷേമ കായിക മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ക്ലബുകള്‍ക്ക് നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് നല്‍കും. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ദേശീയ അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മാണവും സംരക്ഷണവും, കലാ-സാംസ്‌കാരിക-കായിക-സാഹസിക പ്രവര്‍ത്തനങ്ങള്‍, വിവിധ ജില്ല, സംസ്ഥാനതല പരിപാടികളിലെ പങ്കാളിത്തം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് നല്‍കുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തത് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ നവംബര്‍ രണ്ടിനകം ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, ദര്‍ശന നഗര്‍-172, പട്ടത്താനം പി ഒ, കൊല്ലം-691021 വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2747903, 8157871337 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2766/2020)
- Log in to post comments