Skip to main content

റ്റൂള്‍ കിറ്റ് ഗ്രാന്‍ഡ്: മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, മൂപ്പര്‍, തോല്‍ക്കൊല്ലന്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് റ്റൂള്‍ കിറ്റ് ഗ്രാന്‍ഡ് നല്‍കുന്ന പദ്ധതിയുടെ കരട് മുന്‍ഗണനാ പട്ടിക www. bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകര്‍ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നവംബര്‍ 23നകം എറണാകുളം ജില്ലാ മേഖലാ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date