Skip to main content

കേരളത്തിലെ ജൈന, ബുദ്ധ, സിഖ്, പാഴ്‌സി, മതസംഘടന നേതാക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും

    സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ മത ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, വിഭാഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.  ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ വിവരം ന്യൂനപക്ഷ ഡയറക്ടറേറ്റിനെ മാര്‍ച്ച് 28 ന് മുമ്പ് അറിയിക്കണം. വിലാസം : ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം - 695 033.  ഫോണ്‍ : 9447530013.
പി.എന്‍.എക്‌സ്.1128/18

date