Skip to main content

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പി ഇ ഐ ഡി സെല്ലില്‍ ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: ലാബ് ടെക്‌നീഷ്യന്‍(ഡി എം എല്‍ ടി). ജൂനിയര്‍ ലാബ് അസിസ്റ്റന്റ്(പ്ലസ് ടൂ സയന്‍സ്/വി എച്ച് എസ് സി എം എല്‍ ടി. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(പ്ലസ് ടൂ/പി ഡി സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കേന്ദ്ര/കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ആറു മാസത്തെ ഡാറ്റാ എന്‍ട്രി കോഴ്‌സ് ജയിച്ചിരിക്കണം).
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷ എന്നിവ ഒക്‌ടോബര്‍ 20 ന് വൈകിട്ട് അഞ്ചിനകം  estt.gmckollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.
(പി.ആര്‍.കെ നമ്പര്‍ 2779/2020)

date