Post Category
കരുനാഗപ്പള്ളി നഗരസഭക്ക് പച്ച തുരുത്ത് അവാര്‍ഡ്
ഹരിത കേരളം മിഷന് തിരഞ്ഞെടുത്ത പച്ച തുരുത്ത് അവാര്‍ഡിന് കരുനാഗപ്പള്ളി നഗരസഭയും അര്‍ഹമായി. ഇന്ന്(ഒക്ടോബര്‍ 15) രാവിലെ 10 ന് ഓണ്‍ലൈന്‍ മുഖേന മുഖ്യമന്ത്രി അവാര്‍ഡ് പ്രഖ്യപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തിന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ അവാര്‍ഡ് നഗരസഭക്ക് കൈമാറും.
യോഗത്തില്‍ കോവിഡ് ബാരിയര്‍ അവാര്‍ഡ് ലഭിച്ച കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഞ്ചു ലാലിനെ അനുമോദിക്കും. കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ വളര്‍ത്തിയ ഔഷധ കാടാണ് അവാര്‍ഡിന് അര്‍ഹമായത്. നഗരസഭ ക്രിമിറ്റോറിയം സ്ഥിതി ചെയ്യുന്ന വസ്തുവിലും കൊച്ചി മംഗളവന മാത്യകയില്‍ ചെറുകാട് വളര്‍ത്തുന്നതിനും നഗരസഭാതലത്തില്‍ നടപടിയായിട്ടുണ്ട്.
(പി.ആര്.കെ നമ്പര്‍ 2784/2020)
date
- Log in to post comments