Skip to main content

41 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം.

 

ജില്ലയിലെ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും അഞ്ച് മുനിസിപ്പാലിറ്റികളും 33 ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടും.

ഇതിനു പുറമെ ജില്ലയിലെ 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ പദ്ധതികള്‍ക്കും യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ കൊണ്ടോട്ടി,നിലമ്പൂര്‍,അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളും പൊന്നാനി മുനിസിപ്പാലിറ്റിയും ഉള്‍പ്പെടും. ഇതിനു പുറമെ ആറ് ഗ്രാമ പഞ്ചായത്തുകളുമുണ്ട്. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 27 ന് വൈകട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date