ശോഭനം 2020; 24 മണിക്കൂര്‍ വെറ്ററിനറി പോളി ക്ലിനിക്ക് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 16)
മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 16) വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. കരുനാഗപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആര് രാമചന്ദ്രന് എം എല്‍ എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ എം ദിലീപ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷ ഇ സീനത്ത്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവടിക്കാട്ട് മോഹനന്, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്കുമാര്‍, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാല്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീലേഖ വേണുഗോപാല്‍, അനില്‍ എസ് കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സീനാ നവാസ്, തൊടിയൂര്‍ ഗ്രാമപഞ്ചാത്ത് അംഗം കെ സുജാത, മൃഗസംരക്ഷണ ഓഫീസര്‍ ഡോ നിഷ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 2789/2020)
- Log in to post comments