Skip to main content

കരീപ്ര വനിതാ  വ്യവസായ എസ്റ്റേറ്റ് ഉദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 16)

വ്യവസായ മേഖലയില്‍ വനിതാ സംരംഭകരെ  പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരീപ്രയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ വനിതാ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം ഇന്ന്  രാവിലെ 11ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും.വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിന് 2.05 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4.9 കോടി രൂപയും ഉള്‍പ്പെടെ 7.01 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി 2.35കോടി രൂപ ചെലവില്‍ ഏഴ് വ്യവസായ ഷെഡുകളും മറ്റ്  അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം ഘട്ടമായി രണ്ട് ബഹുനില മന്ദിരങ്ങളാണ് വനിതാ വ്യവസായ എസ്റ്റേറ്റിനായി നിര്‍മിക്കുക.
കരീപ്രയ്ക്ക് പുറമെ ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ  വനിതാ വ്യവസായ എസ്റ്റേറ്റ് പത്തനാപുരത്താണ് ആരംഭിക്കുക.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയാവും. പി അയിഷാ പോറ്റി എം എല്‍ എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജഗദമ്മ ടീച്ചര്‍, ടി ഗിരിജകുമാരി, വി ജയപ്രകാശ്, ഇ എസ് രമാ ദേവി, ശ്രീലേഖ വേണുഗോപാല്‍, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്‍ റഹ്മാന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സുമ, കരീപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജി ബിനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ദിനേശ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2790/2020)

 

date