Skip to main content

പച്ചതുരുത്ത് ഒരുക്കി ആലപ്പാട് ഗ്രാമപഞ്ചായത്ത്

ഖനനം കഴിഞ്ഞ സ്ഥലത്ത് ജൈവ വനം ഒരുക്കി ഹരിത കേരളം മിഷന്‍. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ഖനനം നടത്തിയ രണ്ടര ഏക്കര്‍ ഭൂമിയിലാണ് പച്ചതുരുത്ത് പദ്ധതി പ്രകാരം ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് കുട്ടി വനം തീര്‍ത്തത്.
ആലപ്പാട് പഞ്ചായത്ത് പച്ചതുരുത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. പച്ചതുരുത്ത് പദ്ധതി നടപ്പിലാക്കിയ ആലപ്പാട് ഗ്രാമപഞ്ചായത്തിനുള്ള അനുമോദന പത്രവും റിപ്പോര്‍ട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീനയ്ക്ക് കൈമാറി.
തരിശായി കിടന്ന ഭൂമിയില്‍ നിലവിലുള്ള ജലസ്രോതസുകള്‍ സംരക്ഷിച്ച് കണ്ടല്‍ ചെടികള്‍, കാറ്റാടി തൈകള്‍ എന്നിവ നട്ടു പരിപാലിച്ചു വരുന്നു.
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഓച്ചിറ ബി ഡി ഒ  അജയകുമാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി രാജു എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2795/2020)

 

date