Skip to main content

ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു

രോഗവ്യാപനം തടയുന്നതില്‍ കൈകഴുകലിന്റെ പ്രാധാന്യവും വ്യക്തി ശുചിത്വവും ഓര്‍മ്മപ്പെടുത്തി കലക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ആഗോള കൈകഴുകല്‍ ദിനമാചരിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതതോടൊപ്പം കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്  കൃത്യമായ ഇടവേളകളില്‍  അണുവിമുക്തമാക്കുന്നത് ഓരോ വ്യക്തിയും  ശീലമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കൈകഴുകിയാണ് കലക്ടര്‍ കൈകഴുകല്‍ ദിന സന്ദേശം നല്‍കിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, ജില്ലാ ശുചിത്വ മിഷന്‍ ടീമംഗങ്ങള്‍, കലക്‌ട്രേറ്റ് ജീവനക്കാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2796/2020)

 

date