Skip to main content

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി അവലോകന യോഗം ചേര്‍ന്നു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണം സംബന്ധിച്ച അവലോകന യോഗം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു. ഉദ്യോഗസ്ഥതലത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ട് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളും  പുരോഗതിയും  വിലയിരുത്താന്‍ തീരദേശ മേഖലകളിലെ  എം എല്‍ എ മാരെ പങ്കെടുപ്പിച്ചുള്ള യോഗം ഉടന്‍ ചേരുമെന്നും കലക്ടര്‍ പറഞ്ഞു.  
റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സങ്കേതിക അനുവാദം, ടെണ്ടര്‍ നടപടികള്‍, എസ്റ്റിമേറ്റ് വിവരങ്ങള്‍, ഭേദഗതികള്‍ എന്നിവ യോഗം വിലയിരുത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, തദ്ദേശ സ്വയംഭരണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൊല്ലം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2797/2020)

 

date