Skip to main content

പത്തനാപുരം താലൂക്കുതല പരാതി പരിഹാര അദാലത്ത് 19 ന്

ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് പത്തനാപുരം താലൂക്കിലെ പരാതികള്‍ കേള്‍ക്കും. പത്തനാപുരം, പനംപറ്റ, ഇളമ്പല്‍, പട്ടാഴി, കടുവാത്തോട് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്‌ടോബര്‍ 15 ന് വൈകിട്ട് അഞ്ചുവരെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തന്നെ തീര്‍പ്പാക്കും. ഫോണ്‍: 0474-2793473, 2792970.
 (പി.ആര്‍.കെ നമ്പര്‍ 2802/2020)

date