Skip to main content

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ നാലുമുതല്‍

    കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ അദാലത്ത് നടത്തും.  ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്ത് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.  കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, അംഗങ്ങളായ അഡ്വ. പി.ജെ. സിജ, എസ്. അജയകുമാര്‍, രജിസ്ട്രാര്‍ എം. മോഹനന്‍ തുടങ്ങിയവര്‍ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും.  പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തുകളില്‍ പോലീസ്, റവന്യൂ, വനം, എക്‌സൈസ്, വിദ്യാഭ്യാസ, പഞ്ചായത്ത്, ആരോഗ്യ, പൊതു വിതരണ, സഹകരണ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.1140/18

date