Skip to main content

അയ്യന്‍കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്ലസ് വണ്‍ സെലക്ഷന്‍ ട്രയല്‍

    തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2018-19 വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 11 മുതല്‍ 17 വരെ നടത്തും.
    പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും  പങ്കെടുക്കാം.
    പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലെ 30 സീറ്റുകളിലേയ്ക്കുമാണ് പ്രവേശനം.  സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള ഇപ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികള്‍ സെലക്ഷന്‍ ട്രയലിനായി രാവിലെ 9.30 ന് നിശ്ചിത വേദിയില്‍ എത്തണം.  ജാതി, ജനന തീയതി എന്നിവ തെളിയിക്കുന്ന സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം.  സ്‌പോര്‍ട്‌സ് മെറിറ്റ് സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും ഹാജരാക്കണം.  പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സംബന്ധമായി ബത്തകള്‍ അനുവദിക്കും.
    ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ട്.  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്.  തലസ്ഥാനത്തെ മികച്ച സ്‌കൂളുകളിലുള്ള എല്ലാവിധ സൗകര്യങ്ങളും സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ലഭ്യമാണ്.  മുഴുവന്‍ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും.
    സെലക്ഷന്‍ ട്രയല്‍ സമയക്രമം  : ഏപ്രില്‍ 11 - ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, 12 - വണ്ടൂര്‍ വി.എം.സി ഗവ: എച്ച്.എസ്.എസ്., 13 - പാലക്കാട് ഗവ: വിക്‌ടോറിയ കോളേജ്, 16 - എസ്.എച്ച്.കോളേജ്, തേവര, എറണാകുളം, 17-കാര്‍ഷിക കോളേജ് ഗ്രൗണ്ട്, വെള്ളായണി,  തിരുവനന്തപുരം
പി.എന്‍.എക്‌സ്.1143/18

 

date