കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്
കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്
എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു.
കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥലം പവിഴം കൃഷി ഗ്രൂപ്പിന് സൗജന്യമായി നൽകി. ഉമ എന്നയിനം നെല്ലാണ് ഇവിടെ വിതച്ചത്. ആദ്യമായി നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചതിൻ്റെ സന്തോഷത്തിലാണ് മാല്യങ്കരയിലെ വനിതാ കർഷകർ .
പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ബിജിൽകുമാർ, മേനേജർ അശോകൻ, എച്ച്.എം.വൈ.എസ് സഭ സെക്രട്ടറി സാംബശിവൻ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ക്യാപ്ഷൻ: പവിഴം വനിതാ കൃഷി ഗ്രൂപ്പിൻ്റെ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments