Skip to main content

ഇതര സംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയം ' അപ്നാ ഘര്‍' തൊഴില്‍ വകുപ്പ് മന്ത്രി ഇന്ന് സന്ദര്‍ശിക്കും

തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി റ്റി.പി.രാമകൃഷ്ണന്‍ ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക്  രണ്ടിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കഞ്ചിക്കോട് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം   'അപ്നാ ഘര്‍' സന്ദര്‍ശിക്കും. തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭവനം ഫൗണ്ടേഷനാണ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് 44,000 ചതുരശ്ര അടിയില്‍ പാര്‍പ്പിട സമുച്ചയം ഒരുക്കിയത്.

കിറ്റ്‌കോയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 640 തൊഴിലാളികള്‍ക്ക് ഇവിടെ താമസിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുക്കള,കുളിമുറി, ശൗചാലയങ്ങള്‍, വിശ്രമമുറി, പാചകം ചെയ്യുന്നതിനാവശ്യമായ ഗാസ് പൈപ്പുകള്‍, കെട്ടിടത്തോടനുബന്ധിച്ച് സീവെജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ നിര്‍മിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക.

ഒരു തൊഴിലാളിക്ക് നിശ്ചിത തുക തൊഴിലുടമയില്‍ നിന്നും ഈടാക്കും.  95 ശതമാനവും പ്രവൃത്തി പൂര്‍ത്തിയായി. ജനുവരി ആദ്യവാരം തൊഴിലാളികള്‍ക്ക് താമസത്തിനായി തുറന്ന് നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി.രാമകൃഷ്ണന്‍ അറിയിച്ചു. 
 

date