Skip to main content

വെബ്ബിനാര്‍ സംഘടിപ്പിച്ചു

കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റന്റെയും തഴവ എ വി ജി എച്ച് എസിന്റെയും ആഭിമുഖ്യത്തില്‍ പ്രകൃതിസംരക്ഷണം വിഷയത്തില്‍ വെബ്ബിനാര്‍ നടത്തി. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ പരിപാടി സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ് ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സോമശേഖരന്‍പിള്ള, എം സതീഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍, ഫോറസ്റ്റി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സ്മിത സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2823/2020)

 

date