Skip to main content

സാഗര്‍മിത്രയ്ക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സമുദ്രമത്സ്യ ഗ്രാമങ്ങളില്‍  കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കും. യോഗ്യത - ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി  ബിരുദം. പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം  നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. മത്സ്യ ഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ആയിരിക്കണം. അവസാന തീയതി ഒക്‌ടോബര്‍ 27. ഫിഷറീസ് ജില്ലാ ഓഫീസിലും മത്സ്യ ഭവന്‍ ഓഫീസുകളിലും അപേക്ഷാ ഫോം ലഭിക്കും. വിശദവിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2825/2020)

 

date