Post Category
ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
ചാത്തന്നൂര്‍ ഗവണ്മെന്റ് ഐ ടി ഐ യില്‍ 2018 ആഗസ്റ്റില്‍ പ്രവേശനം നേടിയ വാര്‍ഷിക ട്രെയിനികളുടെ ഒന്നാം വര്‍ഷ സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ്, 2014 മുതല്‍ എം ഐ എസ് പോര്‍ട്ടല്‍ മുഖേന പ്രവേശനം നേടിയ സെമസ്റ്റര്‍ വാര്‍ഷിക പ്രൈവറ്റ് ട്രെയിനികളുടെ സപ്ലിമെന്റ്റി ട്രേഡ് ടെസ്റ്റ് എന്നിവയും സെമസ്റ്റര്‍ വാര്‍ഷിക പ്രൈവറ്റ് ട്രെയിനികളുടെ ട്രേഡ് ടെസ്റ്റും നവംബറില്‍ നടത്തും. പിഴയോടെ നവംബര്‍ രണ്ടുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2826/2020)
date
- Log in to post comments