Skip to main content

പുത്തന്‍ചന്ത അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചന്ത വാര്‍ഡിലെ 98-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം എം വേണുഗോപാല്‍ സംബന്ധിച്ചു. അങ്കണവാടിക്ക് സ്ഥലം നല്‍കിയ പുലമണഴികത്ത് വീട്ടില്‍ പത്മിനി അമ്മയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2828/2020)

date