Skip to main content

സ്വകാര്യ ആശുപത്രികള്‍ അനുമതി വാങ്ങണം

ജില്ലയില്‍ 100 കിടക്കകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സഹകരണ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നേരുത്തെ പുറപ്പെടുവിച്ചിരുന്നതായും ഗുരുതര സാഹചര്യങ്ങളില്‍ രോഗികളെ ജില്ലാ ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റേണ്ടി വന്നാല്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ ഫോണിലൂടെയെങ്കിലും അറിയിച്ച് അനുമതി വാങ്ങിയിരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2832/2020)

date