ക്യൂറേറ്റര്‍ നിയമനം
കിര്‍ടാഡ്‌സിലെ ഗോത്രവര്‍ഗ മ്യൂസിയത്തില്‍ ഒരു ക്യൂറേറ്റര്‍ തസ്തികയിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്‍പതിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആന്ത്രോപോളജി/സോഷ്യോളജി വിഷയത്തില്‍ റഗുലര്‍ പഠനത്തിലൂടെ ലഭിച്ച ബിരുദം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ നേടിയ മ്യൂസിയോളജി വിഷയത്തിലുളള ഡിപ്ലോമ. അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ റഗുലര്‍ പഠനത്തിലൂടെ കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച ബിരുദം. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ മ്യൂസിയോളജി വിഷയത്തിലുളള ഡിപ്ലോമ എന്നിവയാണ് യോഗ്യതകള്‍. പ്രതിമാസം 25,000 രൂപ ഹോണറേറിയം ലഭിക്കും. ഒരു വര്‍ഷം വരെയോ അല്ലെങ്കില്‍ പി.എസ്.സിയില്‍ നിന്നും നിയമനം നടത്തുന്നതുവരെ ഏതാണോ ആദ്യം അതുവരെ മാത്രമാണ് നിയമനം. അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 35 വയസില്‍ കൂടരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെളളക്കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ആമുഖ കത്തു സഹിതം കോഴിക്കോട് ഓഫീസിലെത്തണം.
പി.എന്‍.എക്‌സ്.1148/18
- Log in to post comments