Skip to main content

കേരള ഭാഷാ പാഠശാല ക്ലാസ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും

    കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കേരള ഭാഷാപാഠശാല  ഏപ്രില്‍ 5ന് തിരുവനന്തപുരത്ത് ആരംഭിക്കും.  അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  ഓഫീസില്‍ നിന്ന് ലഭിക്കും.
    അക്ഷരം, പദം, വാക്യം, വ്യാകരണം എന്നീ ക്രമത്തില്‍ തെറ്റില്ലാതെ മലയാളം ഉപയോഗിക്കുന്നതിനുള്ള കഴിവ് പഠിതാക്കളില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. പഠനകാലാവധി രണ്ടുമാസമാണ്. രാവിലെ പത്തുമുതല്‍ ഒരു മണി വരെയാണ് പഠനസമയം.
പത്തിനും പതിനഞ്ചിനുമിടയ്ക്കു പ്രായമുള്ളവര്‍ക്കായി ഒരു പാഠശാലയും പതിനഞ്ചിനും  ഇരുപതിനുമിടയ്ക്കു പ്രായമുള്ളവര്‍ക്കുവേണ്ടി  മറ്റൊരു പാഠശാലയും സൗജന്യമായി നടത്തും. എന്‍.വി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കേരളഭാഷാ പാഠശാലയില്‍ പ്രഗത്ഭര്‍  ക്ലാസ്സുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447956162.
പി.എന്‍.എക്‌സ്.1157/18

date