Skip to main content

കലക്ടറുടെ പരാതി പരിഹാര അദാലത്ത്; 16 പരാതികള്‍ തീര്‍പ്പാക്കി

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പത്തനാപുരം താലൂക്കിലെ പരാതിപരിഹാര അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. താലൂക്ക്-വില്ലേജ് തലങ്ങളില്‍ പരിഹാരമാകാതിരുന്ന 28 പരാതികളാണ് പരിഗണിച്ചത്. പരാതികളില്‍  ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ കൈക്കൊണ്ട് വിവരം കക്ഷികളെ അറിയിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മുന്‍ഗണനാ ക്രമത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയില്‍ പലിശ ഒഴിവാക്കുന്നത്, വീടിന് ഭീഷണിയാകുന്ന വൃക്ഷ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നത്, തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, പുനലൂര്‍ ആര്‍ ഡി ഒ ബി.ശശികുമാര്‍, പത്തനാപുരം തഹസില്‍ദാര്‍, എല്‍ ആര്‍ തഹസീല്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2851/2020)

 

date