Post Category
പഴക്കമുള്ള കാര്‍ഷികോപകരണങ്ങള്‍ നല്‍കാം
പഴക്കമുള്ളതും പരമ്പരാഗതവുമായതായ കാര്‍ഷികോപകരണങ്ങള്‍ വീട്ടില്‍ സ്ഥലം അപഹരിക്കുന്നതും തുരുമ്പെടുത്ത് നശിക്കുന്നതുമായ ആശങ്കയ്ക്ക് അറുതി. അവ വില നല്‍കി വാങ്ങാന്‍ കാര്‍ഷിക സര്‍വകലാശാല തയ്യാര്‍. കാസറഗോഡ് പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് അവ വാങ്ങുന്നത്. സംഭാവനയായും സ്വീകരിക്കും. ഫോണ്‍: 0467-2260632.
(പി.ആര്‍.കെ നമ്പര്‍ 2855/2020)
date
- Log in to post comments