Post Category
സുവനീര്‍- സി ഡി പ്രകാശനം ഇത്തിക്കരയിലെ വികസനം 'നേര്‍ക്കാഴ്ച'യിലൂടെ
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നേര്‍ക്കാഴ്ചയെന്ന് പേരിട്ട സുവനീര്‍-സിഡി പ്രകാശനം നടന്നു. ജി എസ് ജയലാല്‍ എം എല്‍ എ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നേര്‍കാഴ്ചയുടെ ആദ്യ പ്രതി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈലയ്ക്ക് എം എല്‍ എ കൈമാറി.
സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ സിന്ധു, നിര്‍മ്മല വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ സുന്ദരേശന്‍, ഡി ഗിരികുമാര്‍, മൈലക്കാട് സുനില്‍, എ ആശാദേവി, ആര്‍ എസ് ജയലക്ഷ്മി, സിന്ധു അനി, മായാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2859/2020)
date
- Log in to post comments