Skip to main content

സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ 5710 കേസുകള്‍ എടുത്തു  

കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലയില്‍ നിയമിതരായ  സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇതുവരെ 5210 കേസുകള്‍ എടുത്തു. ഇന്നലെ(ഒക്‌ടോബര്‍ 20) മാത്രം എടുത്തത് 1,192 കേസുകളാണ്.
മാസ്‌ക് ധരിക്കാത്തതിന് 2098 പേര്‍ക്കെതിരെയും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച 211 കടകള്‍ക്കെതിരെയും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത 2154  കടകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി കൂട്ടം കൂടിയതിന് 220 കേസുകളും എടുത്തു. ജീവനക്കാര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കാത്തതിന് 386 സ്ഥാപനങ്ങള്‍ക്ക് എതിരെയും കേസുണ്ട്. റോഡില്‍ തുപ്പിയ 136 പേര്‍ക്കും  ക്വാറന്റയിന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്  46 കേസും എടുത്തിട്ടുണ്ട്. കണ്ടയിന്‍മെന്റ് സോണുകളില്‍  നിയമവിരുദ്ധമായി കടകള്‍ തുറന്നതിന് 22 പേര്‍ക്കെതിരെയാണ് കേസ്.
നിയമം ലംഘിച്ചതിന് ഇന്നലെ  859 പേരെ മുന്നറിയിപ്പു നല്‍കി വിട്ടയച്ചു. 216 പേരില്‍ നിന്നും ഫൈന്‍ ഈടാക്കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുമെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നടപ്പാക്കുന്ന നിയമങ്ങള്‍  പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍ 2860/2020)

date