Post Category
നിയമസഭാ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി യോഗം 18 ന് കോഴിക്കോട്ട്
കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച VI-ാം സബ്ജക്ട് കമ്മിറ്റി നവംബര്‍ 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, അധ്യാപക പ്രതിനിധികള്‍, ഗവണ്‍മെന്റേതര സംഘടനാ പ്രതിനിധികള്‍, ജാഗ്രതാസമിതികള്‍, പി.ടി.എ പ്രതിനിധി/രക്ഷാകര്‍ത്താവ്, ജനപ്രതിനിധികള്‍, സാങ്കേതിക വിദ്യാഭ്യാസ മേഖല, ഉന്നതവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട എന്‍.എസ്.എസ് സെല്‍ എന്നിവയുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
പി.എന്‍.എക്‌സ്.4801/17
date
- Log in to post comments