Skip to main content

എറണാകുളം അറിയിപ്പ്‌

മൃഗ സംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു

കൊച്ചി: ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/ജന്തുക്ഷേമ സംഘടനയ്ക്ക്, മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനയുടെ ഔദ്യോഗിക  ലെറ്റര്‍പാഡിലുളള അപേക്ഷ ഒക്‌ടോബര്‍ 30 നു മുമ്പായി ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, ക്ലബ് റോഡ്, എറണാകുളം വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2351264.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്
പദ്ധതി; അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യംവെച്ചുകൊ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിജയഭേരി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന യോഗ്യത പരീക്ഷയില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രെഫഷണല്‍ ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും, സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാര്‍ കാര്‍ഡിന്റെ  കോപ്പി, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 28-ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
സൈനിക റസ്റ്റ് ഹൌസ് പി.ടി.എസ്. നിയമനം
കൊച്ചി: കാക്കനാട് സ്ഥിതിചെയ്യുന്ന സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട്  ടൈം സ്വീപ്പര്‍ (പി.ടി.എസ്.). തസ്തികയില്‍ താത്്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക്, നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍, മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകള്‍, സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, 682030 എന്ന വിലാസത്തിലോ, നേരിട്ടോ ഒക്‌ടോബര്‍ 31 തീയതിക്ക് മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04842422239.  

ജില്ലാ വികസന സമിതി യോഗം

കൊച്ചി: ജില്ലാ വികസന സമിതി യോഗം നവംബര്‍ അഞ്ചിന് രാവിലെ 11-ന് ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമില്‍ നടത്തും. മീറ്റിംഗിനുളള ലിങ്ക് മീറ്റിംഗിന് രണ്ടു ദിവസം മുമ്പ് ഇ-മെയില്‍ വഴി അറിയിക്കും.

പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ്
ടൂറിസം കോഴ്‌സിന്് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആര്‍.എം റോഡിലുളള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്‌സിന് പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം(അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേക്കും നിരവധി ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484-2401008 ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.

സപ്ലൈകോയുടെ ഓണ്‍ലൈന്‍  വില്പന ഒക്ടോബര്‍  23  മുതല്‍ ;
സംസ്ഥാനത്ത് ഇപ്പോള്‍  അഞ്ചു ജില്ലകളില്‍  സൗകര്യം
21 വില്പനശാലകളിലൂടെ

കൊച്ചി: കോവിഡിന്റെ  പശ്ചാത്തലത്തില്‍ സപ്ലൈകോ   ഓണ്‍ലൈന്‍ വില്പന  ആരംഭിക്കുന്നു. സംസ്ഥാനത്തെ  അഞ്ചു  ജില്ലകളിലായി  21  വില്പന ശാലകളിലൂടെയാണ് പൊതുജനങ്ങള്‍ക്ക്   ആദ്യപടി  ഓണ്‍ലൈന്‍  സൗകര്യം ലഭിക്കുക.  തിരുവനന്തപുരത്ത്  നാലും, കൊല്ലത്തും പത്തനംതിട്ടയിലും  ഓരോന്നും, എറണാകുളത്ത്  ഏഴും,  തൃശ്ശൂരില്‍  നാലും,  കോഴിക്കോട്  നാലും, വില്പനശാലകളിലാണ്  ഈ  സൗകര്യം  ലഭ്യമാകുക.  ഒക്ടോബര്‍  23 മുതല്‍  ഈ സൗകര്യം  ലഭ്യമാകുമെന്ന്  സപ്ലൈകോ  അധികൃതര്‍  അറിയിച്ചു.

ജില്ല,  വില്പനശാല, ആപ്ലിക്കേഷന്‍  യഥാക്രമം  :
തിരുവനന്തപുരം :  ഹൈപ്പര്‍ മാര്‍ക്കറ്റ്  വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട്  ആല്‍ത്തറ, പീപ്പിള്‍ ബസാര്‍  ശ്രീകാര്യം , കൊല്ലം: പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട: പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം : ഹൈപ്പര്‍ മാര്‍ക്കറ്റ്  ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍  പനമ്പിള്ളി നഗര്‍,    സൂപ്പര്‍ മാര്‍ക്കറ്റ്  വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ്  ഡി എച്ച് റോഡ് ,  സൂപ്പര്‍ മാര്‍ക്കറ്റ്     ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ്  പിറവം, തൃശ്ശൂര്‍ :  പീപ്പിള്‍ ബസാര്‍     തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ്  പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ്  മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് :  പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ്  ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍. കൂടുതല്‍  വിവരങ്ങള്‍ സപ്ലൈകോയുടെ  supplycokerala.com  എന്ന  വെബ്‌സൈറ്റില്‍   ലഭിക്കും.

 

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പി.ജി.ഡി.സി.എ, ഡി.ഡി.റ്റി ആന്റ് ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ

കൊച്ചി: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ  ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018 സ്‌കീം) 2020 നവംബര്‍ മാസത്തില്‍ സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിള്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ www.ihrd.ac.in  ലഭ്യമാണ്.  

 

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ്‌.നിയമനം

 

എറണാകുളം: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ്ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വിമുക്ത ഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ നേരിട്ടോ ഒക്ടോബർ 31 നു മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന നമ്പറിൽ ബന്ധപ്പെടണം.

 

അറിയിപ്പ്

 

2020-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്സിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ടി.ടി.ഐകളിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബര്‍ 18നുള്ളില്‍ ലഭിച്ച അപേക്ഷകള്‍ കാറ്റഗറി തിരിച്ച് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ് സൈറ്റിലും (www.ddeernakulam.in)  ഓഫീസ് നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. സെപ്റ്റംബര്‍ 18നുള്ളില്‍ അപേക്ഷ നല്‍കിയിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0484 2422210.

date