Post Category
ഓണ്‍ലൈന്‍ പ്രസംഗ മത്സരം 31 ന്
അഖിലേന്ത്യാ സഹകരണ വാരാഘോഷ ഭാഗമായി കൊല്ലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തും. പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍തലത്തിലും ബാക്കി വിഭാഗക്കാര്‍ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍/കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഒക്‌ടോബര്‍ 28 ന് വൈകിട്ട് നാലിനകം സെക്രട്ടറി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍, കൊല്ലം(സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസ്, സിവില്‍ സ്റ്റേഷന് സമീപം, കൊല്ലം) വിലാസത്തിലോ argeneralklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9846499899, 8129471744 എന്നീ വാട്‌സ് ആപ്പ് നമ്പരുകള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്‍.കെ നമ്പര്‍ 2862/2020)
date
- Log in to post comments