Skip to main content

രോഗബാധിതര്‍ 742, രോഗമുക്തി 711

ജില്ലയില്‍ ഇന്നലെ(ഒക്‌ടോബര്‍ 21) 742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 711 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ആശ്രാമം, തൃക്കടവൂര്‍, മതിലില്‍, കടപ്പാക്കട, നീരാവില്‍ പ്രദേശങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുലശേഖരപുരം, മൈനാഗപ്പള്ളി, തൃക്കരുവ, തേവലക്കര, തൃക്കോവില്‍വട്ടം, പ•ന, ക്ലാപ്പന, മയ്യനാട്, ഓച്ചിറ, കല്ലുവാതുക്കല്‍, ചടയമംഗലം, മൈലം, ശാസ്താംകോട്ട, പനയം, കുളക്കട, ഇളമ്പള്ളൂര്‍, അഞ്ചല്‍, പേരയം, ചിതറ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനങ്ങളില്‍   നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 737 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 169 പേര്‍ക്കാണ് രോഗബാധ. ആശ്രാമം, തൃക്കടവൂര്‍ പ്രദേശങ്ങളില്‍ 18 വീതവും മതിലില്‍-15, കടപ്പാക്കട, നീരാവില്‍ ഭാഗങ്ങളില്‍ 10 വീതവും കാവനാട്-8, ഉളിയക്കോവില്‍-6, അഞ്ചുകല്ലുംമൂട്, കടവൂര്‍, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും അഞ്ചാലുംമൂട്, തിരുമുല്ലാവാരം ഭാഗങ്ങളില്‍ നാലു വീതവും അയത്തില്‍, കന്റോണ്‍മെന്റ്, കിളികൊല്ലൂര്‍, കുപ്പണ, താമരക്കുളം, തേവള്ളി, പള്ളിത്തോട്ടം, മങ്ങാട്, മുരുന്തല്‍, രാമന്‍കുളങ്ങര, വടക്കേവിള, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-26, കൊട്ടാരക്കര-13, കരുനാഗപ്പള്ളി-9, പുനലൂര്‍-5 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുലശേഖരപുരം-38, മൈനാഗപ്പള്ളി-30, തൃക്കരുവ, തേവലക്കര എന്നിവിടങ്ങളില്‍ 27 വീതവും തൃക്കോവില്‍വട്ടം-25, പ•ന-24, ക്ലാപ്പന-20, മയ്യനാട്-18, ഓച്ചിറ-17, കല്ലുവാതുക്കല്‍-16, ചടയമംഗലം-15, മൈലം-14, ശാസ്താംകോട്ട-12, പനയം, കുളക്കട ഭാഗങ്ങളില്‍ 11 വീതവും ഇളമ്പള്ളൂര്‍, അഞ്ചല്‍, പേരയം, ചിതറ എന്നിവിടങ്ങളില്‍ 10 വീതവും പോരുവഴി-9, ചവറ-8, ഏരൂര്‍, കരവാളൂര്‍, ചിറക്കര, തലവൂര്‍, വിളക്കുടി, പവിത്രേശ്വരം, നീണ്ടകര, തൊടിയൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും കുണ്ടറ, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, പൂയപ്പള്ളി, കുളത്തൂപ്പുഴ, കൊറ്റങ്കര എന്നിവിടങ്ങളില്‍ ആറുവീതവും കുന്നത്തൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ഇട്ടിവ, എഴുകോണ്‍, തഴവ, ചാത്തന്നൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, കിഴക്കേ കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗബാധിതരുണ്ട്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
കൊല്ലം തെക്കേകര സ്വദേശി കൃഷ്ണന്‍കുട്ടി(80), കുണ്ടറ സ്വദേശി സുദര്‍ശന്‍പിള്ള(50), കല്ലട സ്വദേശി ഷാജി ഗോപാല്‍(36), പുതുവല്‍ സ്വദേശി ക്ലെമന്റ്(69), കല്ലുംതാഴം സ്വദേശി ഇസ്മയില്‍ സേട്ട്(73)  എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2866/2020)

 

date