ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു
ഞാറയ്ക്കല്‍ കയര്‍ വ്യവസായ സഹകരണ സംഘം, ഞാറയ്ക്കല്‍ ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കയര്‍ വികസന വകുപ്പ് എന്‍ സി ഡി സി യുമായി ചേര്‍ന്ന് 50 ലക്ഷം രൂപയുടെ 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഓരോ സംഘങ്ങളിലും പ്രവര്‍ത്തനസജ്ജമാക്കിയത്. മെഷീന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഉത്പാദനം വര്‍ധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
പരിപാടികളില്‍ സംഘം പ്രസിഡന്റ് ജി അനില്‍കുമാര്‍, മുന്‍ സംഘം പ്രസിഡന്റ് വി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ അധ്യക്ഷത വഹിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍പിള്ള മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കെ രാജശേഖരന്‍ പിള്ള, കെ എസ് സി എം എം സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡി സുരേഷ്‌കുമാര്‍ എന്നിവര്‍ യന്ത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായികുമാര്‍, എന്‍ സി ആര്‍ എം ഐ ഡയറക്ടര്‍ കെ ആര്‍ അനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് ബീന, ബോര്‍ഡ് മെമ്പര്‍ ആര്‍ രാജേഷ്, കയര്‍ പ്രോജക്ട് ഓഫീസര്‍ ബെനഡിക്ട് നിക്‌സണ്‍, സംഘം സെക്രട്ടറിമാരായ എം എസ് സൗമ്യ, അര്‍ച്ചന തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2867/2020)
- Log in to post comments