Post Category
അളവ്തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ക്യാമ്പ് 27 മുതല്‍
ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് പരിധിയിലെ കുണ്‍റ, പെരിനാട്, തൃക്കരുവ പഞ്ചയത്തുകളിലേയും തൃക്കടവൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷനിലെയും വ്യാപാര സ്ഥാപനങ്ങളിലെ അളവ്തൂക്ക ഉപകരണങ്ങളുടെ പുനപരിശോധ ക്യാമ്പ് കോവിഡ് മാനദണ്ഡപ്രകരാം ഒക്‌ടോബര്‍ 27, 28 തീയതികളില്‍ നടക്കും.
27 ന് രാവിലെ 10 മുതല്‍ 12.30 വരെ പെരിനാട്, ഉച്ചകഴിഞ്ഞ് രണ്‍ു മുതല്‍ വൈകിട്ട് 4.30 വരെ കുണ്‍റ, 28 ന് രാവിലെ 10 മുതല്‍ 12.30 വരെ തൃക്കരുവ, ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 4.30 വരെ തൃക്കടവൂര്‍ എന്നിവങ്ങനെയാണ് ക്യാമ്പുകള്‍ നടക്കുന്നത്. ഹാജരാകേണ്‍വര്‍ 8590529011 നമ്പരുമായി ബന്ധപ്പെട്ട് തീയതി, സ്ഥലം, ടോക്കണ്‍ നമ്പര്‍ എന്നിവ വാങ്ങണം.
(പി.ആര്‍.കെ നമ്പര്‍ 2872/2020)
date
- Log in to post comments