Skip to main content

ജില്ലാതല കേരളോത്സവം ഇന്ന് തുടങ്ങും

ജില്ലാ പഞ്ചായത്തിന്റേയും കേരള സംസ്ഥാന യുവജനക്ഷമേ ബോര്‍ഡിന്റേയും നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവം കുഴല്‍മന്ദം ബ്ലോക്കില്‍ ഇന്ന് (നവംബര്‍ 11) മുതല്‍ 14 വരെ നടക്കും.  ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 11) രാവിലെ 9.30ന് കുഴല്‍മന്ദം വയോജന പാര്‍ക്കില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. ജില്ലാ യൂത്ത് കോഡിനേറ്റര്‍ റ്റി.എം.ശശി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കുഴല്‍മന്ദം ബ്ലോക്കിലെ വിവിധ വേദികളില്‍ നടക്കുന്ന കായികമത്സരങ്ങളുടെ ഉദ്ഘാടനം 12ന് രാവിലെ പെരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടില്‍ കെ.ബാബു എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എന്‍.കണ്ടമുത്തന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. 

സമാപന സമ്മേളനം നവംബര്‍ 14ന് രാവിലെ 10.30ന് കോട്ടായിയില്‍ നിയമ-സാസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും.ജില്ലാ കലക്ടര്‍   ഡോ: പി.സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.ചാമുണ്ണി എന്നിവര്‍ മുഖ്യാതിഥികളാവും.
 

date