ചെക്ക് കൈപ്പറ്റണം
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്, പി.ജി, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ ലഭിച്ചവരും 2017 ഡിസംബര്‍ 31 വരെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരും, കരുതല്‍ ധനം/മറ്റു ഫീസുകള്‍ തിരികെ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍, കോഴ്‌സ് പൂര്‍ത്തിയാക്കി കരുതല്‍ ധനം/മറ്റു ഫീസുകള്‍ തിരികെ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചെക്ക്, കൈപ്പറ്റിയിട്ടില്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ലഭിച്ച് സ്ഥലംമാറ്റം ലഭിച്ച് പോയവരുടെ അപേക്ഷ പ്രകാരം തയ്യാറാക്കി വച്ചിട്ടുളള കരുതല്‍ ധനം/മറ്റു ഫീസുകളുടെ ചെക്കുകള്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റണം. മാര്‍ച്ച് 31നകം ചെക്ക് കൈപ്പറ്റുകയോ, അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാതെവന്നാല്‍ അറിയിപ്പു കൂടാതെ നടപടി സ്വീകരിക്കും.
പി.എന്‍.എക്‌സ്.1182/18
- Log in to post comments