Skip to main content

കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 

കളമശ്ശേരി:കേരള സർക്കാരിൻ്റെ നൈപുണ്യ പരിശീലനം പദ്ധതിയായ അസാപ്പിൻ്റെ കീഴിൽ കളമശ്ശേരി കിൻഫ്രയിൽ ആരംഭിച്ച  കമ്മ്യൂണിറ്റി സ്കിൽ പാർക്ക് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. ജില്ലയിലെ വ്യവസായ മേഖലയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും  നൈപുണ്യ പരിശീലനത്തെയും കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ ഉദ്ദേശിക്കുന്നത് .

 

സംസ്ഥാനത്താകെ രണ്ട് ഘട്ടങ്ങളിലായി 17 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ ആണ് നിലവിൽ വരുന്നത്. അതിൽ ആദ്യഘട്ടത്തിൽ ഉള്ള 9 എണ്ണം  പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. എറണാകുളം ജില്ലയിലുള്ള 2 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ  ഒന്നാണ് കിൻഫ്ര ഹൈടെക് പാർക്കിനകത്ത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐടി സംരംഭങ്ങളിൽ ഒന്നായ ഐ ബി എം , അസാപും ആയി കൈകോർക്കുന്ന സ്ഥാപനമാണ് സി എസ് പി കളമശ്ശേരി.

 

ഇൻഫർമേഷൻ ടെക്നോളജിയിൽ ഏറ്റവും സാധ്യതയുള്ള ആറ് അഡ്വാൻസ് കോഴ്സുകളാണ് സി എസ് പിയിൽ ആരംഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്& മെഷീൻ ലേണിങ്ങ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ മാനേജ്മെൻറ്, ഇൻ്റർനെറ്റ് ഓഫ് തിങ്സ് എന്നിവയാണ് കോഴ്സുകൾ. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, മാനേജ്മെൻറ് സ്ഥാപനങ്ങൾ, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ്  നിലവിൽ പരിശീലനം നൽകിവരുന്നത് . പ്രായഭേദമെന്യേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സി എസ് പിയുടെ സേവനങ്ങൾ  ലഭിക്കും.

 

കേന്ദ്രസർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും നൈപുണ്യ പരിശീലനങ്ങൾക്ക് അനുസരിച്ചുള്ള എൻ.എസ്.ക്യൂ.എഫ് & ഇൻഡസ്ട്രി സർട്ടിഫൈഡ് കോഴ്സുകളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്നത്.

 

 

 

27 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ

ഉന്നത വിദ്യാഭ്യാസ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ   പാലിച്ചു നടത്തുന്ന ചടങ്ങിൻ്റെ തൽസമയ സംപ്രേക്ഷണം സി എസ് പി കളമശ്ശേരിയുടെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങൾക്ക് കാണാം. ഹൈബി ഈഡൻ എം.പി, വി കെ ഇബ്രാഹിം കുഞ്ഞ്  എം എൽ എ,ജില്ലാ കളക്ടർ എസ് സുഹാസ്, കളമശ്ശേരി മുനിസിപ്പാലിറ്റി അധികൃതർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date