Post Category
രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് കര്‍ശനമാക്കണം - ജില്ലാ കലക്ടര്‍
വ്യാപാര സ്ഥാപനങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ആദ്യം താക്കീത് നല്‍കുമെന്നും ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കടയടപ്പിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്, ഡി എം ഒ ഡോ.ആര് ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ കുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2883/2020)
date
- Log in to post comments