രോഗമുക്തി 750, കോവിഡ് 481
ജില്ലയില്‍ ഇന്നലെ(ഒക്ടോബര്‍ 22) 750 പേര് രോഗമുക്തി നേടി. 481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട്, ഇരവിപുരം, മുണ്ടയ്ക്കല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെരിനാട്, നീണ്ടകര, ശാസ്താംകോട്ട, തൃക്കോവില്‍വട്ടം, ഇടമുളയ്ക്കല്‍, വിളക്കുടി, ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പൂതക്കുളം എന്നിവിടങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്.
സമ്പര്‍ക്കം മൂലം 478 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 174 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-20, കാവനാട്-16, ഇരവിപുരം-15, മുണ്ടയ്ക്കല്‍-10, കുരീപ്പുഴ-8, അര്‍ച്ചന നഗര്‍, തേവള്ള, പള്ളിമുക്ക് എന്നിവിടങ്ങളില്‍ ആറുവീതവും തിരുമുല്ലാവാരം, വടക്കേവിള ഭാഗങ്ങളില്‍ അഞ്ചുവീതവും ആശ്രാമം, കന്റോണ്‍മെന്റ്, കല്ലുംതാഴം, കോളജ് ജംഗ്ഷന്, ചന്ദനത്തോപ്പ് എന്നിവിടങ്ങളില്‍ നാലുവീതവും ആണ്ടാമുക്കം, തങ്കശ്ശേരി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്പ്പറേഷന് പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-12, കരുനാഗപ്പള്ളി-11, പുനലൂര്‍-8 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെരിനാട്-18, നീണ്ടകര-17, ശാസ്താംകോട്ട-14, തൃക്കോവില്‍വട്ടം-13, ഇടമുളയ്ക്കല്‍, വിളക്കുടി ഭാഗങ്ങളില്‍ 11 വീതവും ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പൂതക്കുളം പ്രദേശങ്ങളില്‍ 10 വീതവും തെക്കുംഭാഗം-9, അഞ്ചല്‍, ആര്യങ്കാവ്, കിഴക്കേ കല്ലട, മൈനാഗപ്പള്ളി, വെളിനല്ലൂര്‍, ക്ലാപ്പന എന്നിവിടങ്ങളില്‍ ഏഴുവീതവും പനയം, ശൂരനാട് പ്രദേശങ്ങളില്‍ ആറു വീതവും ഏരൂര്‍, ചവറ, പ•ന ഭാഗങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, കൊറ്റങ്കര, ചാത്തന്നൂര്‍, മയ്യനാട്, വെട്ടിക്കവല, ഓച്ചിറ എന്നിവിടങ്ങളില്‍ നാലുവീതവും കരവാളൂര്‍, കരീപ്ര, കുണ്ടറ, കുലശേഖരപുരം, ചിറക്കര, തലവൂര്‍, തെ•ല, തേവലക്കര, നെടുവത്തൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ(72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍(58) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
(പി.ആര്.കെ നമ്പര്‍ 2887/2020)
- Log in to post comments