Post Category
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന് ഉദ്ഘാടനം ചെയ്തു
പരവൂര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിന് പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പരവൂര്‍ നഗരസഭ ചെയര്മാന് കെ പി കുറുപ്പ് അധ്യക്ഷത വഹിക്കുകയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. കയര്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി, കൊല്ലം കയര്‍ പ്രോജക്ട് ഓഫീസര്‍ ബനഡിക്ട് നിക്സന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ വികസന ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ എസ് പ്രദീപ്കുമാര്‍, എന്‍ സി ആര് എം ഐ ഡയറക്ടര്‍ കെ ആര് അനില്‍, സംഘം പ്രസിഡന്റ് സുലേഖ, സെക്രട്ടറി ചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്.കെ നമ്പര്‍ 2888/2020)
date
- Log in to post comments