Skip to main content

സെക്ടര്‍  മജിസ്‌ട്രേറ്റിനോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ നിയമ നടപടി

തൃക്കരുവ ഗ്രാമപഞ്ചായത്തില്‍ ആനചിട്ട മുക്കില്‍ ഫീല്‍ഡ് പരിശോധനയ്‌ക്കെത്തിയ സെക്ടര്‍ മജിസ്ട്രേറ്റിനെയും സംഘത്തെയും അവഹേളിക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ഇരുന്നവര്‍ക്കെതിരെയും പൊതുസ്ഥലത്തു മദ്യപിച്ച് ഇരുന്നവര്‍ക്ക് എതിരെയുമാണ് നടപടി. വിവരം അറിഞ്ഞ ഉടന്‍ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി.
 (പി.ആര്‍.കെ നമ്പര്‍ 2889/2020)

date