സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കും, തൊഴില്‍ ദായകര്‍ക്കും, ഭിന്നശേഷി ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങള്‍ക്കുള്ള 2020 വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന കാഴ്ച പരിമിതിയുള്ളവര്‍ ,കേള്‍വി സംസാര പരിമിതിയുള്ളവര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍/ബുദ്ധി വൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, പ്രസ്തുത മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് പുരസ്‌കാരം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം,മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍(സിഡിയിലും),വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫുള്‍സൈസ് ഫോട്ടോയും,സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സിഡിയും ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങളും www.sjdkerala.gov.in ല്‍ ലഭ്യമാണ്
- Log in to post comments