Post Category
ഉപതെരഞ്ഞെടുപ്പ്:വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും
ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കും. മഞ്ചേരി നഗരസഭയിലെ പാലക്കുളം, പോത്തുകല്‍ പഞ്ചായത്തിലെ പോത്തുകല്‍ എന്നിവടങ്ങളിലാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിക്കും. പരാതിയുള്ളവര്‍ക്ക് ഏപ്രില്‍ 17 വരെ സമര്‍പ്പിക്കാം.പരാതിയില്‍ ഏപ്രില്‍ 27 നകം തീര്‍പ്പ് കല്‍പ്പിക്കും. അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ 30 ന് പ്രസിദ്ധീകരിക്കും.
ഇതു സംബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. വി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ക്യഷ്ണക്കുമാര്. പി., മുനസിപ്പാലിറ്റി സെക്രട്ടറി പി.സതീഷ് കുമാര്‍ പി. ഡി.ഡി.പി.ജെ.എസ്.ചന്ദ്രബാബു.തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments