Skip to main content
ഫോട്ടോ: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍നിന്ന്.

ആവേശമായി ഒറ്റപ്പാലം ബ്ലോക്ക്തല കേരളോത്സവം

 

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിച്ച് ഒറ്റപ്പാലം ബ്ലോക്ക്തല കേരളോത്സവം നടത്തുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടില്‍ നിന്നും 1.50 ലക്ഷം രൂപയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  ഒരു ലക്ഷം രൂപയും വകയിരുത്തിയാണ് കേരളോത്സവം നടത്തുന്നത്.
നവംബര്‍ 19 ന് കബഡി മത്സരത്തോടെയാണ് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായത്. പരിപാടിയുടെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. 26 ന് ചുനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും 27 ന് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലാമത്സരങ്ങളും നടക്കും. നവംബര്‍ 27 ന് കേരളോത്സവം സമാപിക്കും.

 

date