Post Category
വാഹന ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുള്ള വാഹനങ്ങളുടെ (കാര്‍, ജീപ്പ്) ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 30,000 രൂപ എന്ന നിരക്കിലാണ് വാഹനത്തിന്റെ വാടക നിശ്ചയിച്ചിട്ടുള്ളത്. ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനമായിരിക്കണം. ആര്‍.സി ബുക്ക്, നികുതി, ഇന്‍ഷുറന്‍സ്, ടാക്‌സി പെര്‍മിറ്റ് എന്നിവ ഉള്‍പ്പെടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടാവണം. വാഹനത്തിന്റെ കാലപ്പഴക്കം ഏഴ് വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. 3,60,000 രൂപയാണ് അടങ്കല്‍ തുക. ഡിസംബര്‍ 16 ന് വൈകീട്ട് അഞ്ച് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഡിസംബര്‍ 17 ന് രാവിലെ 10.30 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 0491 2911098.
date
- Log in to post comments