Skip to main content

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ്

 ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ്  ഊര്‍ജ്ജിതമായി പുരോഗമിക്കുതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു.അബ്ദുള്‍അസീസ് അറിയിച്ചു. നവംബര്‍ 15 ന് തുടങ്ങിയ 21 ദിവസം നീണ്ടു നില്‍ക്കുന്ന കുത്തിവെപ്പ് പരിപാടി ഡിസംബര്‍
എട്ടിന് അവസാനിക്കും.  ജില്ലയിലെ  പശു, എരുമ ഇനത്തിലെ 102112 കന്നുകാലികള്‍ക്കങം കുത്തിവെപ്പെടുക്കാനുള്ളത്. പഞ്ചായത്തുകളിലും നഗരസഭകളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചും കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ചുമാണ് കുത്തിവെപ്പ് നടത്തുന്നത്.  166 സ്‌ക്വാഡുകളിലായി ജില്ലയിലെ മുഴുവന്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും  കുത്തിവെപ്പ് രംഗത്ത് പ്രവര്‍ത്തിക്കുതിന്റെ  ഫലമായി  ജില്ലയില്‍ ഇതുവരെ 55 ശതമാനം കുത്തിവെപ്പ് നടതായി മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ഡോ.ജോയ് ജോര്‍ജ് അറിയിച്ചു.
കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തു കുളമ്പുരോഗത്തെ ഇല്ലായ്മ ചെയ്യുക എതാണ്  സര്‍ക്കാരിന്റെ ലക്ഷ്യം.  ക്ഷീരകര്‍ഷകരുടെ വീട് സന്ദര്‍ശിച്ച്,  തികച്ചും സൗജന്യമായും  നടത്തുന്ന  കുത്തിവെപ്പ്  എല്ലാ കര്‍ഷകരും പ്രയോജനപ്പെടുത്തണമെന്ന്  ഡോ.ജോയ് ജോര്‍ജ് അഭ്യര്‍ഥിച്ചു.
 

date