Skip to main content

(കലോത്സവം വാര്‍ത്തകള്‍) നര്‍ത്തകികള്‍ നിറഞ്ഞാടി; കലാദര്‍ബാറായി തിരൂര്‍  

ഭാരതീയ നൃത്ത രൂപത്തിലെ ഗ്ലാമര്‍ ഇനമായ ഭരതനാട്യത്തോടെയാണ് മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം ഉണര്‍ന്നത്. പ്രധാനവേദിയായ ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ രാവിലെ 10 ന് ആദ്യം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്കുട്ടികളുടെയും ഭരതനാട്യ മത്സരമാണ് അരങ്ങേറിയത്. കലാകാരികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനംതന്നെ കാഴ്ച്ചവച്ചു.
അക്ഷരാര്‍ത്ഥത്തില്‍ ഒന്നാം വേദിയെ ഭാവ, രാഗ, താളങ്ങളാല്‍ നര്‍ത്തകികള്‍  കലാദര്‍ബാറാക്കിമാറ്റി. നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നിലാണ് മത്സരങ്ങള്‍ നടന്നത്. മത്സരങ്ങള്‍ ആരംഭിക്കാന്‍ അല്‍പ്പം വൈകിയെങ്കിലും അതൊന്നും പ്രേക്ഷകരെ ആലോസരപ്പെടുത്തിയില്ലെനാണ് ഭരതനാട്യ വേദിയ്ക്ക് മുന്നിലെ ജനസാഗരം തെളിയിച്ചത്.  പതിനാറ് വേദികളിലായാണ് ബുധനാഴ്ച  മത്സരങ്ങള്‍ അരങ്ങേറിയത്. പതിവുപോലെ ചില മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. അതേസമയം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ജില്ലാ സ്‌കൂള്‍ കലോത്സവം ശ്രദ്ധേയയമായി. മത്സരങ്ങള്‍ നടക്കുന്ന ഓരോ വേദിയിലും വന്‍ ജനപങ്കാളിത്തമാണ്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് 33-മത് ജില്ലാ
സ്‌കൂള്‍ കലോത്സവം നടത്തുന്നത്.

ഫോട്ടോ : 33-ആമത് മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തിരൂര്‍ ബോയ്സ് സ്‌കൂളില്‍ നടന്ന ഭരതനാട്യ മത്സരം വീക്ഷിക്കാനെത്തിയവര്‍.

കലോത്സവ നഗരിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കരകൗശല ഉത്പന്നങ്ങളുമായി  കുടുംബശ്രീ

തിരൂരില്‍ നടക്കുന്ന 33ആമത് മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കരവിരുതില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ച് കുടുംബശ്രീ. ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളിലെ 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വൈവിദ്ധ്യമാര്‍ന്ന കരകൗശല ഉല്‍പ്പന്നങ്ങള്‍, ഡിറ്റര്‍ജെന്റുകള്‍, ഹാന്‍ഡ് വാഷുകള്‍, തറ വൃത്തിയക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാമാണ് മുഖ്യവേദിയായ തിരൂര്‍ ബോയ്സ് എച്ച്.എസ്.എസില്‍ ഒരുക്കിയിട്ടുള്ളത്. മാറാക്കര, പൊന്നാനി, തിരൂര്‍ എന്നീ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നുള്ള ഉല്പനങ്ങളാണ് വില്പനയ്‌ക്കെത്തിച്ചവയില്‍ ഏറെയും. ഉല്പനങ്ങളെല്ലാം മികച്ച നിലവരമുള്ളവയാണ്.അതുകൊണ്ടുതന്നെകലോത്സവ നഗരിയിലെത്തിയ നിരവധി പേര്‍ ഇവിടെനിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ എം കക്കൂത്ത് പറഞ്ഞു.

ഫോട്ടോ : മലപ്പുറം ജില്ലാ കലോത്സവ നഗരിയായ തിരൂര്‍ ബോയ്സ് സ്‌കൂളില്‍  കുടുംബശ്രീ ജില്ലാമിഷന്‍ ഒരുക്കിയ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാള്‍.

കലോത്സവ നഗരിയില്‍ ബോധവല്‍ക്കരണവുമയി
മലപ്പുറം ആരോഗ്യ വകുപ്പ്

കൗമാര പ്രായക്കാരുടെ  ഉയരം, തൂക്കം, ബിഎംഐ  , രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിച്ച്, വേണ്ട  നിര്‍ദേശങ്ങള്‍ നല്‍കിയും ആരോഗ്യ ബോധവല്‍കരണം നടത്തിയും ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍   മലപ്പുറം ആരോഗ്യ വകുപ്പ് പ്രവര്‍ത്തനസജ്ജം. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം മലപ്പുറത്തിനു  കീഴില്‍ ആര്‍ബിഎസ് കെ, ആര്‍കെഎസ് കെ, എംഎല്‍എസ്‌കെ  സംയുക്തമായാണ് പരിശോധനയും കൗണ്‍സിലിങ്ങും നടത്തുന്നത്.
കാഴ്ച്ച, കേള്‍വി,  മാനസിക  പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് കൃത്യമായി പരിഹാരം തേടാവുന്ന മലപ്പുറം ജില്ലയില്‍ ലഭ്യമായിട്ടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്ധക്ത ചികിത്സ സെന്ററുകള്‍  എന്നിവയും നിര്‍ദേശിക്കുന്നുണ്ട്.  ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയില്‍ നിന്ന് മോചനം നേടി ആരോഗ്യം   നിലനിര്‍ത്താനും മാരകരോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശിച്ചുമുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. വേദി രണ്ടിനടുത്താണ് ആരോഗ്യ വകുപ്പിന്റെ പവലിയന്‍ തയ്യാറാക്കിയിരിക്കുന്നത്. കലോത്സവം തീരുന്നതുവരെ സേവനം ലഭ്യമായിരിക്കും.
 

വേദികളില്‍ ഇന്ന് (01.12.2022)

വേദി 1 - ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ട്
കുച്ചുപ്പുടി (എച്ച്.എസ്, എച്ച്.എസ്.എസ് പെണ്), കുച്ചുപ്പുടി(എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍)
വേദി 2 - ബോയ്സ് എച്ച്.എസ്.എസ്
ഒപ്പന (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 3 - ജി.എല്‍.പി.സ്‌കൂള്‍ ബി.പി അങ്ങാടി സംസ്‌കൃത പ്രഭാഷണം (എച്ച്.എസ്), സംസ്‌കൃത നാടകം (എച്ച്.എസ്),
വേദി 4 - എന്‍.എസ്.എസ് ഗ്രൗണ്ട് നാടകം (എച്ച്.എസ്.എസ്),
വേദി 5 - പൊളിടെക്‌നിക്ക് ഹോസ്റ്റല്‍ ഗ്രൗണ്ട് നാടോടിനൃത്തം (എച്ച്.എസ്, എച്ച്.എസ്.എസ് ആണ്), മോഹിനിയാട്ടം (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 6 - ബോയ്സ് എച്ച്.എസ്.എസ് യു.പി ഗ്രൗണ്ട് നാടോടിനൃത്തം, തിരുവാതിരക്കളി, സംഘനൃത്തം (യു.പി),
വേദി 7 - മാപ്പിളപ്പാട്ട് (യു.പി), വട്ടപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 8 - ഗേള്‍സ് എച്ച്.എസ് ദേശഭക്തിഗാനം (എച്ച്.എസ്, എച്ച്.എസ്.എസ്), വഞ്ചിപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 9 - ബോയ്‌സ് എച്ച്.എസ് നടുമുട്ടം അറബിക്ക് മോണോആക്ട് (യു.പി, എച്ച്.എസ്), അറബിക്ക് സംഘഗാനം (യു.പി, എച്ച്.എസ്),
വേദി 10 - ഗേള്‍സ് എച്ച്.എസ് യു.പി ഗ്രൗണ്ട് സംസ്‌കൃത ഗാനാലാപനം (യു.പി ആണ്, പെണ്), സംഘഗാനം (യു.പി, എച്ച്.എസ്), വന്ദേമാതരാലാപനം (യു. പി, എച്ച്.എസ്),
വേദി 11 - ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ മൃദംഗം (എച്ച്.എസ്, എച്ച്.എസ്.എസ്), ഓടക്കുഴല്‍ (എച്ച്.എസ്, എച്ച്.എസ്.എസ്), വീണ (എച്ച്.എസ്, എച്ച്. എസ്.എസ്), വയലിന്‍ (എച്ച്.എസ്, എച്ച്.എസ്.എസ്), നാദസ്വരം (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 12 - ജി.എം.യു.പി സ്‌കൂള്‍ ബി.പി അങ്ങാടി ഗ്രൗണ്ട്  ഗിറ്റാര്‍ ( എച്ച്.എസ്, എച്ച്. എസ്.എസ്), തബല (എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 13 - ജി.എം.യു.പി സ്‌കൂള്‍ ബി.പി അങ്ങാടി ഹാള്‍ അറബിക് പദ്യം (യു.പി, എച്ച്. എസ് ആണ്, പെണ്), സംഭാഷണം (യു.പി, എച്ച്.എസ്),
വേദി 14 - ഡയറ്റ് ഹാള്‍ സംസ്‌കൃത പദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്), ചമ്പുപ്രഭാഷണം (എച്ച്.എസ്), പ്രസംഗം എച്ച്.എസ്.എസ്),
വേദി 15 - ഡയറ്റ് ഹാള്‍ ഇംഗ്ലീഷ് പ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്),
വേദി 16 - ഗേള്‍സ് യു.പി ഹാള്‍ ഉറുദു പദ്യം (യു.പി), ഉറുദു പ്രസംഗം എച്ച്.എസ്, എച്ച്.എസ്.എസ്).

date